ചാരുംമൂട്: ഡാഷ് മോനെ രേവന്തേ ...മറുപടി വരുന്നുണ്ട് എന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു പിന്നാലെ പിണറായി വിജയനെതിരേ വീണ്ടും “നീ പോ മോനെ വിജയാ” എന്ന പരാമർശം ആവർത്തിച്ച് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.
ഒരു മോദി ഡൽഹിയിലും ഒരു മോദി തിരുവനന്തപുരത്തും ആണെന്നും തിരുവനന്തപുരത്തെ മോദിയാണ് പിണറായി എന്നും രേവന്ത് റെഡ്ഢി പരിഹസിച്ചു. “മിസ്റ്റർ, നിങ്ങളുടെ സമയം ഓവറായി. ബൈ ബൈ പിണറായി”എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകരെക്കൊണ്ട് രേവന്ത് റെഡ്ഢി അത് ഏറ്റുവിളിപ്പിക്കുകയും ചെയ്തു.
മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. മുത്താര രാജിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുത്ത് നൂറനാട് പടനിലം ജംഗ്ഷനിൽ നടന്ന സമ്മേളനത്തിലാണ് പിണറായി വിജയനെതിരേ വീണ്ടും “നീ പോ മോനെ വിജയാ” എന്ന പരാമർശം രേവന്ത് റെഡ്ഢി ആവർത്തിച്ചത്.